ലാഹോര്‍: പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിനെതിരേ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക നടപടി. ഈവര്‍ഷത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്നോടിയായി ഒത്തുകളിക്കു പ്രേരിപ്പിച്ച് ഏജന്റുമാര്‍ എത്തിയ വിവരം ബോര്‍ഡിനെ അറിയിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ വിലക്കാണ് താരത്തിന് നല്‍കിയിരിക്കുന്നത്.
പി.എസ്.എലില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ ഇരുപത്തിയൊമ്പതുകാരനായ അക്മലിനെ ഒത്തുകളിക്കു പ്രേരിപ്പിച്ചു ബുക്കികള്‍ എത്തിയ വിവരം വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനെ കൃത്യമായി അറിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നതടക്കം കുറ്റങ്ങളായിരുന്നു ചുമത്തിയത്.
കഴിഞ്ഞമാസം 31-നകം പി.സി.ബി. ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ വാദങ്ങള്‍ ഉയര്‍ത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും അക്മല്‍ അതിനു പോകുന്നില്ലെന്നറിയിച്ചതോടെ കേസ് അഴിമതി വിരുദ്ധ ട്രിബ്യൂണലിനു പകരം അച്ചടക്ക സമിതി ചെയര്‍മാനു കൈമാറാന്‍ പി.സി.ബി. തീരുമാനിക്കുകയായിരുന്നു.
സമിതി വിധിക്കുന്ന ശിക്ഷ സ്വീകരിക്കാന്‍ തയാറാണെന്ന നിലപാടിലായിരുന്നു താരം. ഒടുവില്‍ റിട്ട. ജസ്റ്റിസ് ഫസല്‍-ഇ-മിറാന്‍ ചൗഹാന്‍ ചെയര്‍മാനായ സമിതി താരത്തിനു മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി പ്രഖ്യാപനം നടത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ത്തന്നെ അക്മലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments