Latest NewsKeralaNews

പത്തനംതിട്ട ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കുന്നു

പത്തനംതിട്ട • കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ അടയ്ക്കാന്‍ തീരുമാനം. കോ​ട്ട​യം, കൊ​ല്ലം ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യ്ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ട​ത്.

അ​തി​ര്‍​ത്തി​യി​ലെ ഊ​ടു​വ​ഴി​ക​ള​ട​ക്കം അടയ്ക്കും. ജി​ല്ല വി​ട്ടു​ള്ള യാ​ത്ര അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍ജില്ലകളായ കോട്ടയം, കൊല്ലം ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ കോട്ടയത്ത് 17 പേരും, കൊല്ലത്ത് 9 പേരുമാണ് കോവിഡ് 19 പോസിറ്റീവായി ചികിത്സയിലുള്ളത്. പത്തനംതിട്ടയില്‍ മൂന്ന് സജീവ കേസുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button