തിരുവനന്തപുരം: സാലറി കട്ടിന് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ജെ. മേഴ്സിക്കുട്ടിയമ്മ. ശമ്പളം ജീവനക്കാരന്റെ അവകാശമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ശമ്പളം കൊടുക്കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ല എന്നതാണ് പ്രശ്നമെന്നും അവർ വ്യക്തമാക്കി. പണം ഉണ്ടായിട്ടു വേണ്ടേ കൊടുക്കാനെന്നും മന്ത്രി ചോദിച്ചു.
Read also: സര്‍ക്കാരിന് തിരിച്ചടി: സാലറി ചാലഞ്ചിന് സ്റ്റേ
ശമ്പളം കൊടുക്കാനുള്ള പണം ആവശ്യമായ വിധത്തില്‍ സര്‍ക്കാരിന്റെ കൈവശം ഇല്ലാത്ത സാഹചര്യത്തിലാണ് സാലറി കട്ടിലേക്ക് പോയതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കോടതിവിധി അനുസരിച്ച് ബാക്കി കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments