നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ലെന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. അതേസമയം വരുന്നവരെ സ്വീകരിക്കാനും ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുമാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 161 രാജ്യങ്ങളില്‍ നിന്ന് നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ തുടങ്ങിയപ്പോള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,65,631 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. 65,608 പേരാണ്ഇവിടെ നിന്നും രജിസ്റ്റര്‍ ചെയ്തത്. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം വേണമെന്ന് കേന്ദ്രത്തോട് നോര്‍ക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments