KeralaNattuvarthaLatest NewsNews

പോലീസ് വീഡിയോകൾക്ക് ഡിജിപി വക കട്ട്; വീഡിയോ എഡിറ്റിം​ഗിലല്ല, ജോലിയിൽ ശ്രദ്ധിക്കാൻ നിർദേശം

ജില്ലാ കാര്യാലയങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ സ്റ്റേഷനുകള്‍ വരെ ഏറ്റെടുത്തു

തിരുവനന്തപുരം; ​ദിനം പ്രതി കോവിഡ് ബോധവത്കരണവും കേരളത്തിന്റെ പ്രതിരോധവും പൊലീസിന്റെ സേവനങ്ങളുമൊക്കെ അവതരിപ്പിച്ച്‌ ദുരിതനാളില്‍ ക്രിയാത്മകമായി രം​ഗത്തെത്തുകയായിരുന്നു കാക്കിയിട്ട കലാകാരന്മാര്‍, സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോകള്‍ ശ്രദ്ധനേടിയതോടെ ഈ ദൗത്യം ജില്ലാ കാര്യാലയങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ സ്റ്റേഷനുകള്‍ വരെ ഏറ്റെടുത്തു.

ഇതിനായി കഥയും തിരക്കഥയും അഭിനയവുമെല്ലാം പൊലീസുകാര്‍ തന്നെയായപ്പോള്‍ എല്ലാവരും വിഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായി,, എന്നാലിപ്പോള്‍ വിഡിയോ ചിത്രീകരണം നിര്‍ത്തിവയ്ക്കാനും ജോലിയില്‍ ശ്രദ്ധിക്കാനുമാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്,,
വിഡിയോകളുടെ എണ്ണം പെരുകിയതോടെയാണ് അടിയന്തരമായി ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയത്.

കൂടാതെ ഇനി മുതൽ തുടര്‍ന്ന് ചിത്രീകരണം നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൊലീസിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോ മാധ്യമങ്ങളോ ചിത്രീകരിച്ചത് എഡിറ്റ് ചെയ്ത് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അഭിനയിക്കാന്‍ സിനിമാ പ്രവര്‍ത്തകരെയും പ്രമുഖ വ്യക്തികളെയും നിര്‍ബന്ധിക്കരുതെന്നും ഡിജിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button