മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ നടക്കുകയാണ്.ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍ലിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള ഉത്തരവില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഇടയ്ക്കിടെ രാജ്ഭവനില്‍ സന്ദര്‍ശനം നടത്തുന്നത് ശിവസേനയെ ആശങ്കയിലാക്കുകയും ചെയ്യുന്നു. സർക്കാരിനെ അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടോ എന്നാണ് ശിവസേന സംശയിക്കുന്നത്.
ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പിട്ടില്ലെങ്കിലും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേര മറ്റാര്‍ക്കും വിട്ട് കൊടുക്കില്ല എന്നാണ് സൂചന. രാജി വെച്ച് 24 മണിക്കൂറിനകം വീണ്ടും ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് മഹാരാഷ്ട്ര ഭക്ഷ്യമന്ത്രിയും എന്‍സിപി നേതാവുമായ ചഗന്‍ ഭുജ്ജല്‍ വെളിപ്പെടുത്തുന്നത്. ഇതോടെ 6 മാസം കൂടി നിയമസഭയില്‍ അംഗമാകാതെ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ ഉദ്ധവിന് സാധിക്കും.മെയ് 28ന് മുഖ്യമന്ത്രിയായി ഉദ്ധവ് 6 മാസം തികയ്ക്കും.
സംസ്ഥാന മന്ത്രിസഭ ഏകകണ്ഠമായാണ് ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള തീരുമാനം എടുത്തത് എന്നും ഭുജ്ജല്‍ പറയുന്നു. ഗവര്‍ണര്‍ ക്വാട്ടയിലുളള എന്‍സിപിയുടെ രണ്ട് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് ഒഴിവുകളുടേയും കാലാവധി ജൂണ്‍ 6ന് മാത്രമാണ് അവസാനിക്കുന്നത്. മുന്‍ എന്‍സിപി നേതാക്കളായ രാമറാവു വാദ്കുഡെ, രാഹുല്‍ നര്‍വേകര്‍ എന്നിവര്‍ 2019 ഒക്ടോബറില്‍ രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് രണ്ട് ഒഴിവുകളുണ്ടായത്.
പ്രധാനമന്ത്രി നിങ്ങള്‍ പിണറായിയെ കണ്ട് പഠിക്കൂ..മോദിക്ക് കത്തയച്ച് യെച്ചൂരി
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നത് കല, കായികം, സാംസ്‌ക്കാരികം പോലുളള മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആകണം എന്നുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ എഡിറ്ററും കൂടിയാണ് എന്നും ചഗന്‍ ഭുജ്ജല്‍ പറഞ്ഞു.കൊവിഡ് വൈറസ് വ്യാപനം ഏറ്റവും കൂടുതലുളള സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തില്‍ സംസ്ഥാനം ഭരണപ്രതിസന്ധിയിലേക്ക് കൂടി വീണാല്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാവും
Post Your Comments