
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് പതിവായി അശ്ലീല സന്ദേശങ്ങള്‍ അയച്ച കേസിലെ പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനെന്ന് പൊലീസ്. താമരശ്ശേരി സ്വദേശിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ മജ്‌നാസാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഇയാള്‍ പതിവായി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുള്ളതായി പോലീസ് പറഞ്ഞു. അശ്ലീല സന്ദേശം അയച്ചതിന് മജ്നാസിനെതിരെ നടക്കാവ്, ബാലുശ്ശേരി, താമരശ്ശേരി സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. അന്വേഷണത്തില്‍ മജ്നാസിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം അഞ്ച് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഐടി നിയമപ്രകാരം മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസാണ് മജ്നാസിനെ അറസ്റ്റ് ചെയ്തത്. അമ്പായത്തോട്ടില്‍ എത്തിയാണ് നടക്കാവ് പോലീസ് ഇയാളെ പിടികൂടിയത്.
Post Your Comments