
കോഴിക്കോട് • 16 വയസുകാരനായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും, മുസ്ലീം ലീഗ് മണ്ഡലം കൗൺസിൽ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇന്ന് രാവിലെയാണ് പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.
16 വയസുകാരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ശിശുക്ഷേമ സമിതി കഴിഞ്ഞ ദിവസം തുടര്‍നടപടികള്‍ക്കായി അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിരുന്നു.
പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ പുറത്താക്കുകയായിരുന്നു.
Post Your Comments