കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യക്കൊപ്പം കൈകോർത്ത് വാഹന നിർമാതാക്കളായ പൊളാരിസ് ഇന്ത്യ. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ശുചീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് പൊളാരിസ് ഹരിയാനയിലെ ഫരിദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിൽ സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ്മാന്‍ 570 ട്രാക്ടറാണ് ഇതിനായി ഉപയോഗിക്കുന്നത്.
മുനിസിപ്പാലിറ്റിയുടെ വാഹനങ്ങള്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നുണ്ടെങ്കിലും ഈ വാഹനങ്ങള്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ഇടുങ്ങിയ പ്രദേശങ്ങളിലേക്കാണ് പൊളാരിസിന്റെ സ്‌പോര്‍ട്‌സ്മാന്‍ അണുനാശിനികള്‍ തളിക്കാനെത്തുക. നഗരത്തിലെ റെഡ് സോണുകളാണ് അധികൃതര്‍ പൊളാരിസിനെ ഏല്‍പ്പിച്ചിരിക്കുന്നത്.ബാദ്കല്‍, ഖോരി പോലുള്ള വളരെ ഇടുങ്ങിയ മേഖലകളിൽ മറ്റ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. എന്നാല്‍,സ്‌പോര്‍ട്‌സ്മാന്‍ ഓഫ് റോഡുകള്‍ക്ക് അനുയോജ്യമായി രൂപകല്പ്പന ചെയ്തിരിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ അനായാസം എത്താന്‍ സാധിക്കുന്നു.
Post Your Comments