KeralaLatest NewsIndia

മടങ്ങിവരുന്ന പ്രവാസികളുടെ വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ നല്‍കണം, ഇവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: മുഖ്യമന്ത്രി

തിരിച്ചു വരുന്ന പ്രവാസികളുടെ കഴിവുകളും അനുഭവപരിചയവും ഉപയോഗപ്പെടുത്താനുള്ള വിവിധ സ്കീമുകള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടമായി തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് ചെറിയ വരുമാനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍, ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്നവര്‍, ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവര്‍, പാര്‍ടൈം വരുമാനം ഇല്ലാതായ വിദ്യാര്‍ത്ഥികള്‍, ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടമായവര്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരേണ്ടതുണ്ട്.

തിരിച്ചു വരുന്ന പ്രവാസികളുടെ കഴിവുകളും അനുഭവപരിചയവും ഉപയോഗപ്പെടുത്താനുള്ള വിവിധ സ്കീമുകള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇവര്‍ക്ക് ഇതിനായുള്ള വിമാന യാത്രാക്കൂലി സ്വന്തമായി വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാല്‍ ഇവരുടെ യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന വേളയില്‍ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി വിദേശരാജ്യങ്ങളിലേക്ക് പോയവര്‍, ജീവിത ചെലവ് കണ്ടെത്താന്‍ പ്രയാസമുള്ളവര്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത് 80,000 കോടി രൂപയുടെ നഷ്ടം : പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യര്‍ത്ഥന

അതേപോലെ തന്നെ പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോയവര്‍, ജീവിത ചിലവ് കണ്ടെത്താന്‍ പ്രയാസമുള്ളവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button