ന്യൂഡൽഹി; രാജ്യത്തെ മുൾമുനയിലാക്കിയ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ആരോഗ്യസേതു ആപ്ലിക്കേഷന്‍ പാകിസ്ഥാന്‍ ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള് പുറത്ത്, ആപ്ലിക്കേന്റെ പേരില്‍ ചെറിയ മാറ്റം വരുത്തി വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം, പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വളരെ കൃത്യമായി ഒരാളുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കോവിഡ് 19 ടെസ്റ്റുകളുടെ ഡാറ്റാബേസ് ഉപയോഗിച്ച് ക്രോസ് റഫറന്‍സ് ചെയ്യുന്നതിനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുമാണ് ആരോഗ്യസേതു ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്, Aarogya Setu എന്നാണ് ഇന്ത്യയുടെ ആപ്ലിക്കേഷന്റ പേര്,, എന്നാല്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ഓപ്പറേറ്റര്‍മാര്‍ ArogyaSetu.apk എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്,, ഇത് ബ്രിട്ടണില്‍ നിന്ന് വാട്സാപ്പ് വഴി ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഈ ആപ്ലിക്കേഷന്‍ ആരെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബൈലില്‍ സേവ് ചെയ്തിരിക്കുന്ന പല വിവരങ്ങളും കോണ്‍ടാക്‌ട് വിവരങ്ങളും ചോര്‍ത്താന്‍ അവര്‍ക്ക് സാധിക്കും, ഇത് സംബന്ധിച്ച് വകുപ്പുകള്‍ക്ക് ജാഗ്രതാനിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും mygov.inല്‍ നിന്നോ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലേ സ്റ്റോറില്‍ നിന്നോ മാത്രമേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവൂ എന്ന് നിര്‍ദേശം ലഭിച്ചതായും വക്താക്കള്‍ വിശദീകരിച്ചു.
എന്നാൽ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോൾ ചില പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍, കന്റോണ്‍മെന്റുകളിലേക്കോ മിലിട്ടറി സ്റ്റേഷനുകളിലേക്കോ നീങ്ങുമ്ബോള്‍ ലൊക്കേഷന്‍ സേവനങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുക, ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്ബോള്‍ റാങ്ക്, അപ്പോയിന്റ്മെന്റ്, ഉപയോക്താക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള സേവന ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും, എല്ലാത്തരം സൈബര്‍ മുന്‍കരുതലുകളും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്ബോള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments