വിവിധ സേവനങ്ങൾക്കായി ആപ്പുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വിനോദത്തിനും, ഷോപ്പിംഗിനും, പണമിടപാടുകൾ നടത്താനും ഇന്ന് നിരവധി ആപ്പുകൾ ഉണ്ട്. ചില ആപ്പുകൾ ആഭ്യന്തരമായി ഉപയോഗിക്കുന്നവയാണെങ്കിൽ, മറ്റ് ചില ആപ്പുകൾക്ക് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യതയുണ്ട്. ഇത്തവണ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മാർക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ സെൻസർ ടവർ.
കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും, ജനപ്രീതി നേടിയെടുത്തതുമായ ആപ്പുകളുടെ ലിസ്റ്റാണ് സെൻസർ ടവർ പുറത്തുവിട്ടത്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിൽ 20 ആപ്പുകൾ ഇടം നേടിയിട്ടുണ്ട്. സെൻസർ ടവറിന്റെ ഡാറ്റ പ്രകാരം, ലോകത്തെ 20 ജനപ്രിയ ആപ്പുകൾ ഏതൊക്കെയെന്ന് അറിയാം.
- ടിക്ക്ടോക്ക്: വിനോദത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് ടിക്ക് ടോക്ക്. ഇന്ത്യയിൽ ഈ ആപ്പിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
- ഇൻസ്റ്റഗ്രാം: റീലുകളും സ്റ്റോറികളും ക്രിയേറ്റ് ചെയ്യാൻ ഭൂരിഭാഗം ആളുകളും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു.
- ഫേസ്ബുക്ക്
- വാട്സ്ആപ്പ്
- ക്യാപ്കട്ട്: ടിക്ടോക്കിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ആപ്പാണ് ക്യാപ്കട്ട്.
- ടെലഗ്രാം
- സ്നാപ് ചാറ്റ്: മൾട്ടിമീഡിയ മെസേജിംഗ് ആപ്പാണ് സ്നാപ് ചാറ്റ്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ നിരവധി സാധ്യതകൾ ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്.
- സ്പോട്ടിഫൈ: പോഡ്കാസ്റ്റിംഗ് ഇഷ്ടപ്പെടുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ആപ്പാണിത്.
- ടെമു: വമ്പിച്ച ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്ന ചൈനീസ് ഓൺലൈൻ ഷോപ്പിംഗ് ആപ്പാണ് ടെമു.
- മെസഞ്ചർ
- ജിയോ സിനിമ: വിനോദത്തിന് കൂടുതൽ ആളുകൾ ഈ ആപ്പിനെ ആശ്രയിക്കുന്നു.
- ഷെയ്ൻ: ഓൺലൈൻ ഷോപ്പിംഗ് ആപ്പ്.
- വാട്സ്ആപ്പ് ബിസിനസ്
- പിന്റെസ്റ്റ്: ചിത്രങ്ങളും വീഡിയോകളും ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാൻ സഹായിക്കും.
- എക്സ്
- യൂട്യൂബ്
- നെറ്റ്ഫ്ലിക്സ്
- ആമസോൺ
- പിക്കാസാർട്ട്
- ക്യാൻവ
Post Your Comments