വാഷിങ്ടന്‍ : കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അമേരിക്ക . വൈറസ് വുഹാനില്‍ നിന്നാണ് ഉദ്ഭവിച്ചതെന്ന് മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ. എവിടെനിന്നാണ് വൈറസ് വ്യാപനം ഉണ്ടായതെന്ന് വിശദീകരിക്കാന്‍ ബെയ്ജിങ്ങിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഒരു ടിവി പരിപാടിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2019 ഡിസംബര്‍ മുതല്‍ വൈറസിനെ കുറിച്ച് ചൈനീസ് സര്‍ക്കാരിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘യുഎസില്‍ ഉണ്ടായ മരണങ്ങള്‍ക്കും യുഎസിനു മേല്‍ വരുത്തിവച്ച വന്‍ സാമ്പത്തിക ചെലവുകള്‍ക്കും ഉത്തരവാദികളായ ആളുകള്‍ അതിനു സമാധാനം പറയേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞിരിക്കുകയാണെന്നും പോംപെയോ ചൂണ്ടിക്കാട്ടി.
ചൈനയില്‍ നിന്നോ മറ്റേതൊരു സ്ഥലത്തു നിന്നോ ഉയര്‍ന്നു വരാവുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനായി ഞങ്ങള്‍ ചില കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മഹാമാരിയില്‍ നിന്നു ലോകത്തെ രക്ഷിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു. നയതന്ത്രപരമായി ലോകരാജ്യങ്ങളെ അവരുടെ വിപണികള്‍ തിരികെ കൊണ്ടുവരാനും മറ്റുമായി യുഎസ് സഹായിക്കുന്നുണ്ട്. ശരിയായ സമയം എത്തുമ്പോള്‍ രാജ്യാന്തര യാത്രകള്‍ പുനഃരാരംഭിക്കാനും അതുവഴി ആഗോള വിപണി സുലഭമാക്കാനും സാധിക്കുമെന്നും പോംപെയോ പറഞ്ഞു.
Post Your Comments