ന്യൂഡല്‍ഹി :കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ എല്ലാവരും പടയാളികളാണ്. ഇന്ത്യയിലേത് ജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിരോധമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒറ്റ ടീമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മന് കി ബാത്തിലായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍പോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കര്‍ഷകരെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും തങ്ങളുടെ കഴിവിനൊത്ത് ഈ പോരാട്ടത്തില്‍ പങ്കുചേരുന്നു.
ചിലര്‍ വീട്ടുവാടക ഒഴിവാക്കി നല്കുമ്പോള് ചില തൊഴിലാളികള്‍ തങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്ന സ്കൂള്‍ പെയിന്റടിച്ച് വൃത്തിയാക്കി നല്കി. അദ്ദേഹം പറഞ്ഞു. ഈ റമദാന് മാസത്തിലും എല്ലാ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാന്‍ ജനങ്ങളെല്ലാവരും ശ്രദ്ധിക്കണം. ഈ റമദാന് കാലം തീരും മുന്‍പ് ലോകം കൊവിഡില്‍ നിന്നും മുക്തി നേടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തില്‍ സംസാരിക്കുമ്പോള്‍ ആണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
ഈ പ്രതിസന്ധി കാലത്തും രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കര്‍ഷകര്‍ വലിയ സംഭാവന വഹിച്ചു.
രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ പുതിയ ഓര്‍ഡിനന്‍സിലൂടെ ഉറപ്പാക്കി
കൊവിഡ് വ്യാപനം രാജ്യത്തെ പൊതു സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു.
മറ്റുള്ളവരുടെ സേവനം എത്ര വലുതെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റമാണ് വന്നത്.
ഈ കൊവിഡ് കാലത്ത് രാജ്യത്ത് പൊലീസ് സേനകള്‍ നടത്തുന്ന സേവനത്തില്‍ ജനങ്ങള്‍ക്ക് വലിയ മതിപ്പാണുള്ളത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ പല രാജ്യങ്ങളേയും അവശ്യമരുന്നുകള്‍ നല്കി സഹായിച്ചു.
ഇന്ത്യയുടെ സംസ്കാരത്തിന് അനുസൃതമായാണ് ഈ നടപടി എടുത്തത്.
ഇന്ത്യയുടെ സേവനത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും പല രാഷ്ട്രനേതാക്കളും നന്ദി രേഖപ്പെടുത്തുന്നു.
കൊവിഡ് നമ്മുടെ ജീവിതശൈലികളില്‍ കാര്യമായി മാറ്റം വരുത്തിയിട്ടുണ്ട്. മുഖാവരണം ഇനി സമൂഹത്തിന്റെ ജീവിതശൈലിയുടെ ഭാഗമാണ്.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കണമെന്ന ബോധം എല്ലാവര്ക്കും അനിവാര്യമായും ഉണ്ടാവണം.
ഈ റമദാന് കാലത്ത് കൊവിഡ് പ്രതിരോധത്തിനുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജനങ്ങള്‍ പാലിക്കണം. ഈ റമദാന് കാലത്ത് തന്നെ ലോകം കൊവിഡ് മുക്തമാകും എന്ന് പ്രതീക്ഷിക്കാം.
കൊവിഡ് പ്രതിരോധവുമായി സഹകരിച്ച എല്ലാ സമുദായ നേതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
കൊവിഡിനെതിരായ ജാഗ്രത എല്ലാവരും തുടരണം. കൊവിഡ് ബാധിക്കില്ലെന്ന് ആരും കരുതരുത്.
Post Your Comments