ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ഡൗണിന് ശേഷം മാത്രമേ തിരിച്ചെത്തിക്കുകയുള്ളുവെന്ന് കേന്ദ്രസർക്കാർ. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും തിരിച്ചുകൊണ്ടുവരുന്നത്. ചെലവ് സ്വയം വഹിക്കണം. പ്രത്യേക വിമാനങ്ങൾ വഴിയോ സാധാരണ വിമാന സർവീസുകൾ പുനഃരാരംഭിച്ചാൽ അതുവഴിയോ ആകും ഇവരെ തിരിച്ചെത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ സംസ്ഥാന സർക്കാരുകളുമായി ചേർന്നു കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Read also: ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞു; മഹാമാരിക്കിടെ ലോകത്തിന് ആശ്വാസം
വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, എയർ ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, വിദേശത്തുള്ള ഇന്ത്യൻ എംബസികൾ എന്നിവർ ചേർന്നാണ് വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നത്. അതേസമയം ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇറ്റലി, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു.
Post Your Comments