തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായി സംശയം, വിവരങ്ങള്‍ തേടി എത്തുന്ന അജ്ഞാത ഫോണ്‍ കോളുളുടെ പിന്നില്‍ ആരെന്ന് കണ്ടെത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് സംശയം. രോഗികളെയും രോഗമുക്തരെയും ചിലര്‍ ഫോണിലൂടെ ബന്ധപ്പെട്ടതാണ് സംശത്തിനിടയാക്കിയത്. കൊറോണ സെല്ലില്‍ നിന്നെന്നുപറഞ്ഞാണ് ചില വിളികള്‍ എത്തിയത്.കാസര്‍കോട്ട് രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. തുടര്‍ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. ഇതിനൊപ്പം മറ്റുചില ഇടങ്ങളില്‍ നിന്നും വിളി എത്തുന്നുണ്ട്. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളില്‍ നിന്നാണ് വിളികളേറെയും.
രോഗികളെ വിളിക്കാന്‍ തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരും ചതിക്കുഴിയില്‍ വീഴരുതെന്നും വിവരങ്ങള്‍ ഒന്നും കൈമാറരുതെന്നുമാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.
Post Your Comments