Latest NewsNewsIndia

കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല, പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് : രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി : കോവിഡ് പ്രതിരോധം പ്രവർത്തനനം കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നും കോവിഡിനെ പരാജയപ്പെടുത്താൻ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

‘കോവിഡിനെ തോല്‍പ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗം കൂട്ട ടെസ്റ്റിംഗാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ കഴിയുന്നില്ല. ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.

Also read : ഉദ്ധവ് സര്‍ക്കാര്‍ ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കുന്നു, സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ രോഗബാധയുടെ യഥാര്‍ത്ഥ ചിത്രം മറച്ച്‌ വെക്കുന്നു, കണ്ടില്ലെന്ന് നടിച്ച്‌ മാറി നില്‍ക്കാനാവില്ല’; ദേവേന്ദ്ര ഫഡ്നാവിസ്

അതേസമയം 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1975 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും,47 പേര്‍കൂടി മരിക്കുകയും ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയും, മരണസംഖ്യ 826 ആയും ഉയർന്നു.5914 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button