KeralaLatest NewsNews

പന്തീരാങ്കാവ് യുഎപിഎ കേസ്: അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി എൻഐഎ

പ്രതികൾ വ്യാജ പേരിൽ കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നാണ് കേസ്

പന്തീരാങ്കാവ്: പന്തീരാങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കേസിൽ അടുത്ത ആഴ്ച എൻഐഎ കുറ്റപത്രം സമർപ്പിക്കും. യുഎപിഎ ചുമത്തിയാണ് കേസിലെ പ്രതികളായ അലൻ, താഹ എന്നിവരെ അറസ്റ്റ് ചെയ്‌തത്‌. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം പൂർത്തിയാക്കവേയാണ് നടപടി. കേസിലെ പ്രതിയായ ഉസ്മാൻ ഇപ്പോഴും ഒളിവിലാണ്.

പ്രതികൾ വ്യാജ പേരിൽ കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നാണ് കേസ്. അലൻ ഷുഹൈബി വിവേക് എന്ന പേരിലും, താഹ ഫസൽ കിഷൻ എന്ന പേരിലും, ഉസ്മാൻ മോഹൻ എന്ന പേരിലും കേരളത്തിൽ പ്രവർത്തിച്ചതായാണ് കണ്ടെത്തൽ. കുറ്റപത്രം സമർപ്പിക്കാൻ എൻഐഎ ഡൽഹിയിലെ ഹെഡ്ക്വാട്ടേഴ്‌സിൽ വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞു.

ALSO READ: കശുവണ്ടി പറിക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

എന്നാൽ, പ്രധാന പ്രതി ഉസ്മാൻ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സായുധ വിഭാഗത്തിൽ ചേർന്നതായി എൻഐഎ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇവർക്കായി മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു നൽകിയ കടയും കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് കോഴിക്കോടുള്ള ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button