
ക്യാമ്പസില്‍ മർദ്ദനമേല്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നിലയുറപ്പിച്ചതിനും അതിന്റെ പേരില്‍ ചുമത്തിയ കള്ളക്കേസില്‍ തളരാതെ നിന്നതിനും അലൻ ഷുഹൈബിന് നന്ദി പറയുന്ന കുറിപ്പുമായി താഹാ ഫസല്‍. വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയാണ് തഹാ ഫസലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട അലൻ
നന്ദി
മരിക്കാതെ തിരികെ എത്തിയതിനു. കൊല്ലപ്പെടാവുന്ന സാഹചര്യത്തില്‍ പോരാടി പഠിച്ചതിനു. ക്യാമ്പസില്‍മർദ്ദനമേല്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നിലയുറപ്പിച്ചതിനു. അതിന്റെ പേരില്‍ ചുമത്തിയ കള്ളക്കേസില്‍ തളരാതെ നിന്നതിനു.
പാലയാട് ക്യാമ്പസില്‍ വിദ്യാർഥിയായിരുന്ന അലൻ ഷുഹൈബിനെതിരേ നേരത്തെ റാഗിങ് പരാതിയുമായി എസ്.എഫ്.ഐ. രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ. നേതാവിനെ മർദിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ സംഭവം വിദ്യാർഥികള്‍ തമ്മിലുള്ള പ്രശ്നം മാത്രമായിരുന്നുവെന്നും തുടർനടപടികളിലേക്ക് കടക്കേണ്ടതില്ല എന്നും റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോർട്ട് നല്‍കിയിരുന്നു. അന്ന് റാഗിങ് പരാതിയില്‍ അലനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments