ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിചിത്ര നിര്‍ദേശത്തെ തുടര്‍ന്ന് കൊറോണയെ തുരത്താന്‍ അണുനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായത് 30 പേര്‍. വൈറസിനെ തുരത്താന്‍ അണുനാശിനി ശരീരത്തിലേക്ക് കുത്തിവെക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശമാണ് ജനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചത്. യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശത്തിനു ശേഷം 18 മണിക്കൂറിനിടെ 30 ആളുകള്‍ വീട് വൃത്തിയാക്കാനുപയോഗിക്കുന്ന സാധാരണ അണുനാശിനി കുടിച്ചു എന്നാണ് റിപ്പോര്‍ട്ട്. ‘ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ്’ ആണ് ആരോഗ്യവിഭാഗത്തിലെ ഉപവിഭാഗമായ പോയ്‌സണ്‍ കണ്‍ട്രോള്‍ സെന്റിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കും വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്കമിടയിലാണ് ഇത്രയധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ആളുകളും ലൈസോള്‍ ആണ് കുടിച്ചത്. ചിലര്‍ ബ്ലീച്ച് കുടിച്ചപ്പോള്‍ മറ്റ് ചിലര്‍ ടുകളില്‍ ഉപയോഗിക്കുന്ന മറ്റ് അണുനാശിനികളുമാണ് കുടിച്ചത്. അതേ സമയം, ഇവരില്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ മരണം റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിഒട്ടില്ല.
ട്രംപിന്റെ പ്രസ്താവനക്ക് ശേഷം അണുനാശിനികള്‍ കുടിക്കുന്നതും കുത്തിവെക്കുന്നതും അപകടമാണെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണുനശീകരണികള്‍ നിര്‍മിക്കുന്ന ഡെറ്റോള്‍, ലൈസോള്‍ തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ഒരു കാരണവശാലും കഴിക്കുകയോ കുത്തിവെക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് നിര്‍ദ്ദേശിച്ചത്.
Post Your Comments