സോള്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചൈനയില്‍ നിന്നും വിദഗ്ദ്ധ സംഘം . ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കാതെ ഉത്തര കൊറിയ. ഇതിനിടെ കിമ്മിന്റെ സഹായത്തിനായി ചൈന മെഡിക്കല്‍ സംഘത്തെ അയച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു. കിം ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഡോക്ടര്‍മാരും ആരോഗ്യവിദഗ്ദ്ധരും അടങ്ങുന്ന സംഘത്തെയാണ് ചൈന അയച്ചതെന്ന് ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഈ വാര്‍ത്തയോട് ചൈന പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് കിം ജോങ് ഉന്‍ ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു.
Post Your Comments