കോഴിക്കോട് • പുതിയ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച സംവിധായകൻ കമലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും കമലിനെ നീക്കണം. സ്ത്രീപക്ഷത്താണെന്ന് വീമ്പു പറയുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകൻമാരും കമലിനെതിരെ ശബ്ദിക്കാത്തത് ലജ്ജാകരമാണ്. സിപിഎമ്മിനൊപ്പം നിൽക്കുന്നവർക്ക് എന്തും ചെയ്യാമെന്ന സാഹചര്യമാണ് സമൂഹത്തിലുള്ളതെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കമല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവനടിയാണ് രംഗത്തെത്തിയത്. തിരുവനന്തപുരം പി.ടി.പി നഗറിലെ ഔദ്യോഗിക ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനം. പിന്നീട് അവസരം നല്‍കാതെ വഞ്ചിച്ചു. പ്രണയമീനുകളുടെ കടല്‍ പുറത്തിറങ്ങിയ ശേഷമാണു താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നതെന്നും യുവതി വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.
ആമി എന്ന ചിത്രത്തിനിടയിലും രണ്ട് നടിമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി. കമല്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്നും യുവതി ആരോപിക്കുന്നു.
Post Your Comments