KeralaLatest NewsNews

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ : യുവാവ് പിടിയിൽ

കോഴിക്കോട് : സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്ന യുവാവ് പിടിയിൽ. താമരശേരി അമ്പായത്തോട് സ്വദേശി മജ്‍നാസ് (19) ആണ് അറസ്റ്റിലായത്. നടക്കാവ് പോലീസാണ് താമരശ്ശേരി അമ്പായത്തോട്ടിൽ എത്തി മജ്നാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.ടി. ആക്റ്റ് പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഇയാൾക്ക് അഞ്ച് വ്യാജ അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്, ബാലുശ്ശേരി, താമരശ്ശേരി സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും.. ചിത്രം നീക്കം ചെയ്യണമെങ്കില്‍ അശ്ലീല സംഭാഷണം നടത്താന്‍ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ്  റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button