തിരുവനന്തപുരം • സംവിധായകന് കമലിനെതിനെതിരെ ബാലത്സംഗ ആരോപണം. സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി യുവനടിയാണ് രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് ജനം ടി.വി പുറത്തുവിട്ടു.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്തായിരുന്നു തിരുവനന്തപുരം പി.ടി.പി നഗറിലെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചത്. എന്നാല്‍ വേഷം ലഭിച്ചില്ല. പ്രണയമീനുകളുടെ ചിത്രീകാരാണം കഴിഞ്ഞ ശേഷമാണു താന്‍ വഞ്ചിക്കപ്പെടുകയാണ് എന്ന് മനസിലാക്കിയത്. മറ്റു രണ്ട് നടിമാരെക്കൂടി ആമി എന്ന ചിത്രത്തിനിടയില്‍ ലൈംഗികമായി ചൂഷണം ചെയ്തു. ആട്ടിന്‍ കമല്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ് കമലെന്നും യുവതി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിശ്വാസ വഞ്ചന കാട്ടിയതായും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ കമലിനെ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. കമല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവയ്ക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
അതേസമയം, കമലിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കന്‍ ചലച്ചിത്രമേഖലയിലെ ആരും ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments