ദുബായ് : യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ്. ഇളവുകള്‍ സംബന്ധിച്ചുളള വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതവും നാളെ പുനരാരംഭിക്കും. പൊലീസിന്റെ അനുമതി ഉണ്ടെങ്കിലേ പുറത്തിറങ്ങാനാകൂ എന്ന നിബന്ധന നീക്കി. രാത്രി 10നു ശേഷം നിയന്ത്രണം തുടരും.
മണി എക്‌സ്‌ചേഞ്ചുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും. മാളുകള്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10 വരെ. ശേഷിയുടെ 30 % ആളുകളേ പാടുള്ളൂ. 3 മണിക്കൂറില്‍ കൂടുതല്‍ ഷോപ്പിങ് പാടില്ല. 60 വയസ്സിനു മുകളിലുള്ളവരെയും 3-12 വയസ്സുവരെയുള്ള കുട്ടികളെയും പ്രവേശിപ്പിക്കില്ല.
റസ്റ്ററന്റുകളിലും 30 % പേരെ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി തുടരും. വ്യായാമം ചെയ്യാന്‍ നിശ്ചിത സമയത്തു പുറത്തിറങ്ങാം. റമസാനില്‍ അടുത്ത ബന്ധുക്കളെ മാത്രം സന്ദര്‍ശിക്കാം. അഞ്ചിലേറെപ്പേര്‍ ഒത്തുകൂടരുത് എന്നിങ്ങനെയാണ് മന്ത്രാലയം നിബന്ധനയോടെ പുറപ്പെടുവിച്ച ഇളവുകള്‍
Post Your Comments