മലപ്പുറം : സംസ്ഥാനത്ത് പഴകിയമീന്‍ വില്‍പ്പന തകൃതി. കറിവെച്ച മീനിനു ദുര്‍ഗന്ധം. ചട്ടിയോടെ മീന്‍കറി കച്ചവടക്കാരന് എത്തിച്ചു. മലപ്പുറത്താണ് സംഭവം. കച്ചവടക്കാരന് പാകം ചെയ്ത മീന്‍കറി തിരിച്ചു നല്‍കി യുവാവ് പണം തിരിച്ചു വാങ്ങി. തിരൂര്‍ സ്വദേശി ഷംസുദ്ദീനാണ് കുറ്റിപ്പുറം റോഡിലെ കാരത്തൂരില്‍നിന്നു വാങ്ങിയ മീന്‍ കറിയാക്കിയ ശേഷം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചു നല്‍കിയത്. കഴിഞ്ഞദിവസം വാങ്ങിയ മാന്തള്‍ മീനാണ് കേടായത്. തര്‍ക്കം ഒഴിവാക്കാന്‍ യുവാവില്‍നിന്ന് വാങ്ങിയ പണം തിരിച്ചുനല്‍കി കച്ചവടക്കാരന്‍ തടിയൂരി. ഇതരസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന പഴകിയ മീന്‍ ഇടനിലക്കാരാണ് വിവിധ സ്ഥലങ്ങളില്‍ പുതിയതാണെന്നറിയിച്ച് എത്തിച്ചു നല്‍കുന്നത്. മുന്‍പ് മുത്തൂര്‍ സ്വദേശി തിരൂരില്‍നിന്ന് വാങ്ങിയ മീന്‍ കറിവച്ച ശേഷം ഉപയോഗിക്കാനാകാതെ ഇതുപോലെ തിരിച്ചു നല്‍കിയിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മീന്‍ എല്ലാ ഭാഗങ്ങളിലും പിടികൂടി നടപടി ശക്തമാക്കിയതോടെ അധികൃതരുടെ കണ്ണില്‍ പെടാതെ പഴകിയ മീന്‍ ഉണക്കി ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു. പച്ച മത്സ്യം കിട്ടാതായതോടെ ഉണക്കമീനിന് ആവശ്യക്കാരേറി. ഇതു മുതലെടുത്താണ് പഴകിയ മീന്‍ ഉണക്കി വന്‍ വിലയ്ക്കു വില്‍ക്കുന്നത്.
Post Your Comments