കൊടുമൺ; വിദ്യാർഥിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്, പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന പോലീസിന്റെ അപേക്ഷ തിങ്കളാഴ്ച്ച വീണ്ടും സമർപ്പിക്കും.
കഴിഞ്ഞ ദിവസം നൽകിയ അപേക്ഷ തള്ളിയതിനെ തുടർന്നാണിത്, ഇതിനായി സ്റ്റേഷനിലെ ജുവൈനൽ ഓഫീസറെ ചുമതലപ്പെടുത്തി, കുട്ടികളുടെ ജാമ്യാപേക്ഷയും ഇവരെ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യവുമാണ് പത്തനംതിട്ട ജുവൈനൽ കോടതി തള്ളിയത്.
ആയുധം കണ്ടെടുക്കുകയും അന്വേഷണം പൂർത്തിയാകുകയും ചെയ്തതിനാലും കുട്ടികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കുട്ടികളെ കസ്റ്റഡിയിൽ വിട്ട് നൽകുന്നതിനെ എതിർത്തിരുന്നു.
കൊടും കുറ്റവാളികളുടെതാണ് കുട്ടികളുടെ മനസ്ഥിതിയെന്നും മുറിവേൽപ്പിച്ച് കുഴിച്ചിട്ടാൽ പുഴുവരിച്ച് പെട്ടെന്ന് ദ്രവിക്കുമെന്നുള്ള കുട്ടികളുടെ മനസ്ഥിതിയാണ് പോലീസ് ചൂണ്ടിക്കാണിച്ചത്.
പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൃത്യമായ ചോദ്യം ചെയ്യൽ നടക്കുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടാതെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും ആരോടൊക്കെ ഫോണിൽ സംസാരിക്കുന്നുണ്ട് എന്ന് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കാനിരിക്കുകയാണ് പോലീസ്.
Post Your Comments