മസ്‌ക്കറ്റ് : ഒമാനിൽ 115 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേര്‍ വിദേശികളും 48 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1905 ആയെന്നും 329 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം പത്തായി. മൂന്ന് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് ഇതുവരെ മരിച്ചത്.
Also read ; പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കള്‍ – കെ.സുരേന്ദ്രന്‍
സൗദിയിൽ 9 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു, ഇതിൽ ഏഴു പേർ വിദേശികളാണ്.. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 136ലെത്തിയെന്നു അധികൃതർ അറിയിച്ചു. പുതുതായി 1197 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 16299 ആയി ഉയർന്നു. 166 പേർ സുഖം പ്രാപിച്ചതോടെ 2215 പേർക്ക് രോഗം ഭേദമായി. നിലവിൽ ചികിത്സയിലുള്ള 13948 പേരിൽ 115 പേരുടെ നില ഗുരുതരമായി തുടരുന്നു.
ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം 90000 കടന്നു. 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 9,358 എത്തിയെന്നു അധികൃതർ അറിയിച്ചു.24 മണിക്കൂറിനിടെ 3,817 പേരില്‍ നടത്തിയ പരിശോധനയിലാണ് പുതുതായി ഇത്രയും രോഗികളെ കണ്ടെത്തിയത്. 929പേർ ഇതുവരെ രോഗ മുക്തി നേടി. . 8,419 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 79,705 പേരിൽ കോവിഡ് പരിശോധന നടത്തി.
Post Your Comments