Latest NewsNewsIndia

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ര്‍​ധ​ന മ​ര​വി​പ്പി​ക്കാ​നു​ള്ള തീ​രു​മാനം : വിമർശനവുമായി കോൺഗ്രസ്

ന്യൂ​ഡ​ല്‍​ഹി: ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്താ വ​ര്‍​ധ​ന മ​ര​വി​പ്പി​ക്കാ​നു​ള്ള കേന്ദ്ര സര്ക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ​മുൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, രാ​ഹു​ൽ ഗാ​ന്ധി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം എ​ന്നി​വ​ർ സൂം ​കോ​ൺ​ഫ​റ​ൻ​സ് കോ​ളിലൂടെ രംഗത്തെത്തി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ​ക്കും മേ​ൽ ഈ ​ഘ​ട്ട​ത്തി​ൽ ക്ലേ​ശം അ​ടി​ച്ചേ​ൽ​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​ത്മാ​ർ​ത്ഥ​മാ​യി വി​ശ്വ​സി​ക്കു​ന്ന​തായും,ക്ഷാ​മ​ബ​ത്ത വെ​ട്ട​ക്കു​റ​യ്ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പ​മാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നാം ​നി​ല്‍​ക്കേ​ണ്ട​തെ​ന്നും മ​ൻ​മോ​ഹ​ൻ സിംഗ്  പറഞ്ഞു.

ALSO READ : പ്രായവര്‍ക്ക് 30 സെക്കന്റും യുവാക്കള്‍ക്ക് ഒരു മിനിറ്റും ശ്വാസം പിടിച്ചുവെക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൊറോണ ഇല്ല; കൊറോണയെ തുരത്താൻ കടുകെണ്ണ പ്രയോഗവും നിർദേശിച്ച് ബാബ രാംദേവ്

മ​നു​ഷ്യ​ത്വ​ര​ഹി​ത​വും വി​വേ​ക​ശൂ​ന്യ​വു​മാ​യ ന​ട​പ​ടി​യെ​ന്നാ​ണ് ക്ഷാ​മ​ബ​ത്താ വ​ര്‍​ധ​ന മ​ര​വി​പ്പി​ച്ച തീ​രു​മാ​ന​ത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചത്. പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഡ​ല്‍​ഹി​യി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ഡ​ല്‍​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ള്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. മ​ധ്യ​വ​ര്‍​ഗ​ത്തി​ന്‍റെ കൈ​യി​ല്‍​നി​ന്ന് എ​ടു​ക്കു​ന്ന പ​ണം പാ​വ​ങ്ങ​ള്‍​ക്കു കൊ​ടു​ക്കു​ക​യ​ല്ല, സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ധൂ​ര്‍​ത്ത​ടി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ വിമർശിച്ചു.

കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തിൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ന്ദ്ര​ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത (ഡി​എ) വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ര​വി​പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button