Latest NewsNewsIndia

പ്രായവര്‍ക്ക് 30 സെക്കന്റും യുവാക്കള്‍ക്ക് ഒരു മിനിറ്റും ശ്വാസം പിടിച്ചുവെക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൊറോണ ഇല്ല; കൊറോണയെ തുരത്താൻ കടുകെണ്ണ പ്രയോഗവും നിർദേശിച്ച് ബാബ രാംദേവ്

ന്യൂഡല്‍ഹി: കോവിഡിനെ തടയാനായി അശാസ്ത്രീയമായ മാർഗങ്ങൾ നിർദേശിച്ച് യോഗ ഗുരു ബാബ രാംദേവ്. പ്രായവര്‍ക്ക് 30 സെക്കന്റും യുവാക്കള്‍ക്ക് ഒരു മിനിറ്റും ശ്വാസം പിടിച്ചുവെക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് കൊറോണ രോഗം ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതും കൊറോണയെ തുരത്താൻ ഉത്തമമാണെന്ന് ബാബ രാംദേവ് പറയുന്നു. കടുകെണ്ണ മൂക്കിൽ ഒഴിക്കുമ്പോൾ വൈറസ് വയറ്റിലെത്തുകയും വയറ്റിലെ ആസിഡ് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

Read also:നാളെ പത്രത്തിനോടൊപ്പം വീടുകളില്‍ എത്തുന്നത് സൗജന്യ മാസ്‌കുകളും; കേരളത്തില്‍ ആദ്യമായി ഇത്തരമൊരു രീതി പരീക്ഷിച്ച് പ്രമുഖ ദിനപത്രം

കൊറോണ വൈറസിനെതിരായി ഉജ്ജയ് എന്ന പേരിലുള്ള പ്രത്യേക പ്രാണയാമം തന്നെ ഉണ്ടെന്നാണ് രാംദേവ് വ്യക്തമാക്കുന്നത്. ‘ഉജ്ജയ് ചെയ്യുന്നതിനായി നിങ്ങള്‍ തൊണ്ട ചുരുക്കുക. ശബ്ദത്തോടു കൂടി വായു ഉള്ളിലേക്കെടുക്കണം. കുറച്ചു സമയത്തേക്ക് പിടിച്ചു വെച്ച്‌ ക്രമേണ പുറത്തേക്ക് വിടുക. ഇങ്ങനെ ചെയ്യുന്നത് ഒരു സ്വയം കോവിഡ് പരിശോധനയാണ്. രക്തസമ്മര്‍ദ്ദവും ഹൃദയ പ്രശ്‌നങ്ങളും ഡയബറ്റിസും ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും ശ്വാസം 30 സെക്കന്റ് വരെയും ചെറുപ്പക്കാര്‍ക്ക് ഒരു മിനിറ്റ് വരെയും ശ്വാസം പിടിച്ചുവെക്കാൻ കഴിയുമെങ്കിൽ ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് കോവിഡോ കോവിഡ് രോഗലക്ഷണമോ ഇല്ലെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button