റായല്‍സീമ: ചികിത്സയ്ക്ക് രണ്ടോ-അഞ്ചോ രൂപ ഈടാക്കിയിരുന്ന ജനപ്രിയ ഡോക്ടര്‍ കോവിഡ് മരണത്തിന് കീഴടങ്ങി. കുര്‍നൂളില്‍ ക്ലിനിക് നടത്തുന്ന ഡോകടര്‍ കെ.എം ഇസമായില്‍ ഹുസൈന്‍ (76) ആണ് ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് മരിച്ചത്. അദ്ദേഹം മരിച്ചത് വിശ്വസിയ്ക്കാനാകാതെ ആന്ധ്രാപ്രദേശിലെ കുര്‍നൂളിലെ ഡോകടറുടെ ക്ലിനിക്കിനു മുന്നില്‍ ഇപ്പോഴും ആളുകളെത്തുകയാണ്. ഒരു കാരണത്താലും രോഗികളെ പരിചരിക്കാതെ മടക്കി അയക്കാത്ത, രണ്ടു രൂപയോ അഞ്ചു രൂപയോ നല്‍കുന്ന എത്ര കുറഞ്ഞ തുകക്കും ചികിത്സ നല്‍കിയിരുന്ന ഡോകടര്‍ ഇസമായില്‍ ജനങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രിയിലെത്തിയ കോവിഡ് രോഗിയില്‍ നിന്നും വൈറസ ബാധിച്ച അദ്ദേഹം കുനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകനുമുള്‍പ്പെടെ കുടുംബത്തിലെ ആറു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
50 വര്‍ഷമായി ആതുരസേവന രംഗത്തുള്ള ഡോകടര്‍ ഇസ്മായിലിനെ കുര്‍നൂളില്‍ നിന്ന മാത്രമല്ല, തെലങ്കാന, ഗഡവാള്‍, കര്‍ണാടകയിലെ റായചൂര്‍ എന്നിവിടങ്ങളില്‍ നിന്നു പോലും നിരവധി രോഗികള്‍ തേടി എത്തുമായിരുന്നു. രാവിലെ ഏഴു മുതല്‍ അവസാന രോഗിയും മരുന്ന് വാങ്ങി പോകുന്നതുവരെ അദ്ദേഹം ക്ലിനിക്കിലുണ്ടാകും. രണ്ടു രൂപയാണ് ആദ്യം ഫീസായി വാങ്ങിയിരുന്നത്. ചില രോഗികള്‍ 20, 50 മെല്ലാം നല്‍കി തുടങ്ങിയതോടെ അദ്ദേഹം ടേബിളില്‍ ഒരു പെട്ടിവെച്ചു. പത്തു രൂപയിട്ടവര്‍ക്ക് അഞ്ചു രൂപ തിരിച്ചെടുക്കാം. 20 ഇട്ടവര്‍ക്ക് പത്തും 50 നല്‍കിയവര്‍ക്ക 30തും തിരിച്ചെടുക്കാം. പണമിട്ടില്ലെങ്കിലും പരിചരണവും മരുന്നും ലഭിക്കും.
എം.ബി.ബി.എസ് പഠനത്തിന് ശേഷം കുര്‍നൂള്‍ മെഡിക്കല്‍ കോളജില്‍ നിന്നും എം.ഡി ബിരുദം നേടിയ അദ്ദേഹം അവിടുത്തെ അധ്യാപകനായി ഏറെ വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് സ്വന്തം ഗ്രാമത്തില്‍ കെ.എം ഹോസപിറ്റല്‍ എന്ന പേരില്‍ ക്ലിനിക് തുടങ്ങുകയായിരുന്നു.
അവസാന ശ്വാസം വെര രോഗികള്‍ക്കായി സേവനമനുഷഠിച്ച ഡോകടര്‍ ഇസ്മായില്‍ ഹുസൈന്റെ അന്ത്യ ചടങ്ങുകള്‍ നിര്‍വഹിച്ചത് കോവിഡ് ചട്ടപ്രകാരമായിരുന്നു. കുടുംബത്തില്‍ നിന്നുള്ള അഞ്ചു പേര്‍ മാത്രമാണ് സംസകാര ചടങ്ങില്‍ പങ്കെടുത്തത്.
Post Your Comments