
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ മേധാവി കിം ജോംഗ് ഉന്‍ രോഗിയാണെന്നുള്ള വാര്‍ത്തകൾ നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ടുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യാജമാണെന്നും അവർ ഉപയോഗിച്ചത് പഴയ രേഖകളായിരിക്കാമെന്നും ട്രംപ് ആരോപിച്ചു. കിം ജോംഗ് ഉന്‍ ഒരു ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചെന്ന് യുഎസ് രഹസ്യാന്വേഷകര്‍ പറഞ്ഞതായായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
Post Your Comments