Latest NewsIndia

മഹാരാഷ്ട്രയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, വഴിയില്‍ വെച്ച്‌ ചുമച്ച യുവാവിനെ കൂട്ടം ചേർന്ന് അടിച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. മുംബൈ താനെയിലാണ് കോവിഡെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നത് .34കാരനായ ഗണേശ് ഗുപ്തയാണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങാനായി നടന്നുപോകവെ യുവാവ് ചുമച്ചു. ഇത് കണ്ട് കൊറോണ ബാധിതനെന്ന് തെറ്റിദ്ധരിച്ച്‌ അക്രമികള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യുവാവ് ഓവുചാലില്‍ വീണു. തുടര്‍ന്നായിരുന്നു മരണം.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് ഗണേശ് ഗുപ്ത. നടന്നുപോകുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ പോലീസിനെ കണ്ടപ്പോള്‍ ഭയന്ന് വഴിമാറി നടക്കുകയായിരുന്നു യുവാവ്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഓവുചാലില്‍ വീണപ്പോഴുണ്ടായ ആഘാതത്തിലാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൂടുതല്‍ തുക സംഭാവന ചെയ്തതിനെ ചൊല്ലി രജനീകാന്ത്, വിജയ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി ; വിജയ് ആരാധകന്‍ കൊല്ലപ്പെട്ടു

രാജ്യത്ത് ഇത്തരം പല ആക്രമണ കേസുകളും ലോക്ക് ഡൗൺ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button