
ചെന്നൈ : കോവിഡ് 19 ദുരിതാശ്വാസ സംഭാവനയെച്ചൊല്ലി തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒടുവില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം നടന്നത്. വിജയ് ആരാധകനായ യുവരാജ് എന്നയാളാണ് മരിച്ചത്.
രജനീകാന്തിന്റെ കടുത്ത ആരാധകനായ എ. ദിനേശ് ബാബുവാണ് യുവരാജിനെ കൊലപ്പെടുത്തിയത്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. സംഭവത്തില്‍ ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്. സംസ്ഥാനത്തെ കോവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് ആരാണ് കൂടുതല്‍ തുക സംഭാവന ചെയ്‌തെന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Post Your Comments