Latest NewsNewsCarsAutomobile

കോവിഡ് പ്രതിരോധം, ഇന്ത്യക്കൊപ്പം കൈ കോർത്ത് എംജി മോട്ടോഴ്സ് : 100 ഹെക്ടര്‍ എസ്യുവികൾ വിട്ടുനൽകും

ഇന്ത്യയിലെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കൈ കോർത്ത് എംജി മോട്ടോഴ്സ്. ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ക്കായി 100 ഹെക്ടര്‍ എസ്യുവികൾ കമ്പനി വിട്ടു നൽകും.മേയ് മാസം അവസാനം വരെയാണ് വാഹനങ്ങൾ വിട്ടു നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് വാഹനങ്ങള്‍ അനുവദിക്കുക.. ഈ വാഹനത്തിന് ആവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി തന്നെ നല്‍കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read : മൃഗശാലയിലെ പെണ്‍കടുവ ചത്തു ; കോവിഡ് ബാധയെന്നു സംശയം ; സാംപിള്‍ പരിശോധനയ്ക്കയച്ചു

ബ്രിട്ടണില്‍ എംജിയുടെ 100 ഇലക്ട്രിക് എസ്യുവിയാണ് യുകെയിലുടനീളമുള്ള എന്‍എച്ച്എസ് ഏജന്‍സിക്ക് വിട്ടു കൊടുത്തത്. ഇതിന് പിന്നാലെയാണ് എംജി ഇന്ത്യയിൽ ഹെക്ടര്‍ എസ്യുവി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ രണ്ടുകോടി രൂപയുടെ ധനസഹായവും എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനായി വെന്റിലേറ്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയും എംജി നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button