ദില്ലി; കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഭവന വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവാഡിനാണ് രോഗം സ്ഥിരീകരിച്ചത്. താനെയിലെ മുംബ്ര മണ്ഡലത്തിലെ എംഎല്‍എയാണ് ജിതേന്ദ്ര അവാഡ്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹവും കുടുംബത്തിലെ 15 അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ജിതേന്ദ്രക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ആദ്യ വാരം ലോക്ക് ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മന്ത്രി പോലീസ് സ്റ്റേഷനില്‍ എത്തി. ഈ പോലീസ് സ്റ്റേഷനിലെ പോലീസുകാരിൽ ചിലർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താനെ മുന്‍സിപാലിറ്റിയിലെ മാധ്യമപ്രവര്‍ത്തകര്‍ , പോലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറ് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
ഇതില്‍ താനെയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും മറ്റ് 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നാസിക്കില്‍ ലീവില്‍ തുടരവെയാണ് പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.മുംബൈയില്‍ തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ അംഗങ്ങളെ കണ്ടെത്തുന്നിന് മുംബൈ പോലീസ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനും. ഇവിടെ നിന്ന് 21 വിദേശികളെ പോലീസ് സംഘം പിടികൂടിയിരുന്നു.
വുഹാന്‍ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; അനുമതി നിഷേധിച്ച് ചൈന
മുംബ്ര പോലീസ് സ്റ്റേഷനിലെ 90 ശതമാനത്തിലധികം ഉദ്യോഗസ്ഥരെ ഹോം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മന്ത്രിയുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ഇതുവരെ കൊറോണ 6,427 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments