KeralaLatest NewsNews

സ്പ്രിങ്ക്ളറില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി • സ്പ്രിങ്ക്ളറില്‍ ഉപാധികളോടെ മുന്നോട്ട് പോകാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിവരശേഖരണത്തിന് മുന്‍പ് വ്യക്തികളുടെ അനുമതി തേടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കരാര്‍ കാലാവധി കഴിഞ്ഞാല്‍ സര്‍ക്കാരിന് കൈമാറണം. കരാര്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. വിവരങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

കോവിഡ് കാലമായതിനാലാണ് കരാര്‍ റദ്ദാക്കാത്തതെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി വീണ്ടും മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

കോടതി വിധിയെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സ്വാഗതം ചെയ്തു. പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം വാദങ്ങളും ഹൈക്കോടതി ശരിവച്ചതായും പ്രതിപക്ഷനേതാവ് അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button