കൊച്ചി: കൊറോണ ഭീതിയിൽ ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസമായിട്ടാണ് ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യുമെന്ന വാര്‍ത്ത എത്തിയത്,, എന്നാല്‍ കേന്ദ്രവ്യോമയാനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരെ ആശങ്കയിലാക്കുകയാണ്,, വിമാനം ബുക്ക് ചെയ്ത തിയതിയും യാത്ര ചെയ്യേണ്ടിവരുന്ന തിയതിയും ലോക്ക്ഡൗണ്‍ കാലയളവില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇളവുള്ളൂ എന്നാണ് മന്ത്രാലയത്തിന്റെ വിചിത്ര വാദം പുറത്ത് വരുന്നത്.
ഇത്തരത്തിൽ ടിക്കറ്റ് റേറ്റ് നോക്കി മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് പ്രവാസികള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം പേരും,, ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി ഇവര്‍ നല്‍കേണ്ടിവരും,, മുഴുവന്‍ റീഫണ്ട് അനുവദിക്കണമെങ്കില്‍ യാത്രക്കായി തെരഞ്ഞെടുത്ത തീയതി മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും ലോക്ഡൗണ്‍ കാലത്തായിരിക്കണമെന്നാണ് ഈ വിചിത്ര ഉത്തരവിലുള്ളത്,, ഈ വര്‍ഷം മാര്‍ച്ച് 25 നും ഏപ്രില്‍ 14 നും ഇടയിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രാ തീയതി മാര്‍ച്ച് 25 നും മെയ് മൂന്നിനും ഇടയിലും, അതായത് ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്ന് കരുതി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ടിക്കറ്റ് തുക തിരികെ ലഭിക്കൂ എന്ന് ചുരുക്കം.
എന്നാൽ ഏപ്രില്‍ 14-ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗണ്‍ നീട്ടുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നതാണ്അതിനാല്‍ത്തന്നെ പ്രവാസികളാരും ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നില്ല,, ഇതില്‍ ആകെ ആശ്വാസം രാജ്യത്തിനകത്ത് തന്നെ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ആഭ്യന്തരയാത്രക്കാര്‍ക്ക് മാത്രമാണ്, അവര്‍ക്ക് മുഴുവന്‍ റീഫണ്ട് കിട്ടിയേക്കും. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്ബേ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവര്‍ ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി നല്‍കേണ്ടി വരും,, വിമാനക്കമ്ബനി വിമാനം പറത്താത്തതിന് യാത്രക്കാരന്‍ കാശ് കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്.
Post Your Comments