ഡല്‍ഹി : ഒരു കുടുംബത്തില്‍ 2 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഇവരില്‍ രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തുള്ള ഇവരെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം അവസാനം കുടുംബാംഗങ്ങളിലൊരാള്‍ ഉസബക്കിസ്ഥാനില്‍ നിന്നും തിരികെയെത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചില്ല. ഇയാള്‍ക്ക് പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരും രോഗബാധിതരാണെന്നായിരുന്നു പരിശോധനാ ഫലം.
Post Your Comments