ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കൊവിഡ് ബാധിച്ചു മരിച്ചു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്ന കുട്ടനാട് സ്വദേശി ജേക്കബ് തോമസ് (ചാച്ചപ്പൻ-49) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ 20 വർഷമായി വിദേശത്തായിരുന്നു ജേക്കബ്. എൻ.സി. തോമസ്, മറിയമ്മ തോമസ് ദമ്പതികളുടെ മകനാണ്. ഭാര്യ : ബെറ്റ്‌സി.
നേരത്തെ ഒരു മലയാളിയും കൊവിഡ് ബാധിച്ചു മരിച്ചതായി. ദുബായ് പോലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്ന തൃശൂർ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് (65) ഇന്ന് പുലര്‍ച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയിലേറെയായി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ന്യൂമോണിയ ശക്തമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments