Latest NewsIndia

രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു, കോവിഡ് ബാധിച്ച 80 ഇടങ്ങളിൽ 14 ദിവസത്തിനിടെ ഒരാള്‍ക്ക് പോലും കോവിഡില്ല

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്തെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ ഇതുവഴി സാധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 28 ദിവസത്തിനിടെ രാജ്യത്തെ 15 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 80 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരാള്‍ക്ക് പോലും കോവിഡ് രോഗം ബാധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ ദൈര്‍ഘ്യം വര്‍ധിച്ചിട്ടുണ്ട്. 10 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്. ഇത് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1684 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഈ സമയപരിധിയില്‍ 37 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, വഴിയില്‍ വെച്ച്‌ ചുമച്ച യുവാവിനെ കൂട്ടം ചേർന്ന് അടിച്ചു കൊന്നു

കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ കമ്മ്യൂണിറ്റി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. 9.45 ലക്ഷം പ്രവര്‍ത്തകരെയാണ് ഇതിനായി വിനിയോഗിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23,000 കടന്നു. 23077 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

718 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 17,610 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 4749 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇത് കോവിഡ് സ്ഥിരീകരിച്ചവരുടെ 20 ശതമാനം വരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button