Latest NewsNewsDevotional

നല്ലൊരു ജോലി ലഭിക്കാൻ തടസ്സങ്ങളാണോ? ഗോവർദ്ധന മന്ത്രം ജപിച്ചോളൂ

തൊഴിൽ തടസ്സങ്ങൾ മാറുന്നതിനും ജീവിത വിജയത്തിന് ഉത്തമമായ തൊഴിൽ നേടിയെടുക്കുന്നതിന് പ്രയോജന പ്രദമായ മന്ത്രം ഹൈന്ദവതയിലുണ്ട്. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവര്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും വളരെ പ്രയോജന പ്രദമായ മന്ത്രമാണിത്.

ജന്മനക്ഷത്രദശാകാലങ്ങൾ ,അനിഷ്ട ഗ്രഹസ്ഥിതികൾ എന്നിവ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ഘടകങ്ങളാണ്. ശ്രദ്ധയോടെയും പൂർണ ഉത്തരവാദിത്തത്തോടെയും തൊഴിലിൽ ഏർപ്പെടുകയും പെരുമാറ്റത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നത് ദോഷകാലയളവിൽ ശീലമാക്കണം. ജാതകവശാൽ സമയം നന്നല്ലാത്തപ്പോൾ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏക പോംവഴി നിത്യേനയുള്ള പ്രാർഥനകളും വ്രതങ്ങളും വഴിപാടുകളും ദോഷകാഠിന്യം ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കും.

തൊഴിൽ തടസ്സങ്ങൾ മാറുന്നതിനും ജീവിത വിജയത്തിനും ഉത്തമമാണ് ഗോവർദ്ധന മന്ത്രം.
നിത്യവും 108 ഉരു മന്ത്രം ജപിക്കണം. സ്ത്രീകൾ ആര്‍ത്തവ കാലയളവ് കഴിഞ്ഞ് എട്ട് ദിവസത്തിനു ശേഷം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. പുലവാലായ്മകൾ ഉള്ളപ്പോഴും മന്ത്രം ജപിക്കരുത്. ജപസംഖ്യയ്ക്ക് അനുസൃതമായാണ് മന്ത്രത്തിൽ നിന്നുള്ള ശക്തി ചൈത്യം ലഭിക്കുന്നത്. ചിലര്‍ക്ക് ചുരുങ്ങിയ നാൾ കൊണ്ട് ഫലസിദ്ധി ഉണ്ടാകുമ്പോൾ മറ്റ് ചിലര്‍ക്ക് വര്‍ഷങ്ങളോളം തന്നെ വേണ്ടി വരും. ഫലസിദ്ധിക്ക് കൂടുതൽ കാലം വേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അത് മന്ത്രത്തിന്‍റെ ഗുണമില്ലായ്മയാണെന്ന് കരുതി മന്ത്രനിന്ദ നടത്തരുത്. കൂടാതെ പെട്ടെന്ന് ഫലസിദ്ധി ലഭിച്ചവർ ഇടയ്ക്ക് മന്ത്രജപം നിര്ർത്താനും പാടില്ല. ഒൻപത് മാസം ജപം തുടരുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button