റിയാദ്: വിദേശികൾക്ക് അവരുടെ രാജ്യം അനുവദിച്ചാൽ നാട്ടിൽ പോകുന്നതിനു തടസമില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗം. റീ-എൻട്രി വിസയും ഫൈനൽ എക്സിറ്റ് വിസയും ഉള്ളവർക്ക് യാത്ര സൗകര്യം ലഭ്യമായാൽ നാട്ടിൽ പോകാമെന്നാണ് ജവാസത്തിന്റെ അറിയിപ്പ്. അതേസമയം കോവിഡിൽ നിന്ന് മുക്തമായെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ തിരിച്ചുവരാനാകൂ എന്നും അധികൃതർ അറിയിച്ചു.
വിമാന സർവീസുകൾ നിർത്തിവെച്ചതോടെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു ഇരുപത്തയ്യായിരത്തിലധികം വിദേശികൾ അപേക്ഷ നൽകിയതായി മാനവശേഷി വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകളാണ് വിദേശ തൊഴിലാളികൾക്ക് വേണ്ടി മന്ത്രാലയത്തിൽ അപേക്ഷ നൽകിയത്. ഇത്തരത്തിൽ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇരുനൂറോളം ഫിലിപ്പൈൻസ് സ്വദേശികളെയാണ് നാട്ടിൽ എത്തിച്ചത്. അതേസമയം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെന്‍റിന്‍റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്ന് നോർക്ക റൂട്സും അറിയിച്ചിട്ടുണ്ട്.
Post Your Comments