കോഴിക്കോട്: ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ച വിശുദ്ധ റമളാന്‍ വ്രതത്തിന് തുടക്കമാകും. നാളെ റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാകാത്തതിനാല്‍ ഇത്തവണ ഇഫ്താര്‍, ജുമാ നമസ്‌കാരം എന്നിവ വേണ്ടെന്നുവെക്കാന്‍ മുഖ്യമന്ത്രിയും മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെന്നല്ല, ഇന്ത്യയിലും ഇതാദ്യമായാണ് ഇഫ്താര്‍ വിരുന്നുകളോ, തറാവീഹ് നമസ്‌കാരങ്ങളോ ഇല്ലാത്ത റംസാന്‍ വ്രതകാലം നടക്കാന്‍ പോകുന്നത്.
Post Your Comments