UAELatest NewsGulf

റമദാന്‍ മുന്നൊരുക്കങ്ങള്‍; എമിറേറ്റുകളുടെ സുരക്ഷാ പരിശോധന ശക്തം

റമദാന്‍ ആവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സുരക്ഷാപരിശോധനകള്‍ ശക്തമാക്കി വിവിധ എമിറേറ്റുകള്‍. നഗരസഭകളുടെയും മറ്റും മേല്‍നോട്ടത്തിലാണ് പരിശോധന.ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. നടപ്പുവര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ മാത്രം പതിനൊന്നായിരം പരിശോധനകളാണ് ഷാര്‍ജ നഗരസഭ പൂര്‍ത്തിയാക്കിയത്.

ലൈസന്‍സില്‍ പ്രതിപാദിച്ച മാനദണ്ഡങ്ങളില്‍ വീഴ്ച്ച വരുത്തുക, അനധികൃത നിയമനം, പരിസര-വ്യക്തി ശുചിത്വം, തുടങ്ങിയവയൊക്കെ വിലയിരുത്തിയതായി അധികതര്‍ വ്യക്തമാക്കി. അതേ സമയം റമദാന്‍ മുന്‍നിര്‍ത്തി നിത്യോപയോഗ ഉല്‍പന്നങ്ങള്‍ക്കും മറ്റും അന്യായ വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടാതെ ദുബൈ, അബൂദബി നഗരസഭകളുടെ മേല്‍നോട്ടത്തിലും ഇപ്പോഴും പരിശോധന തുടരുകയാണ്. ഒരു മില്ല്യനിലധികം കിലോ തൂക്കം വരുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യോത്പന്നങ്ങളാണ് ആദ്യ പാദ പരിശോധനയില്‍ മാത്രം കണ്ടെത്തിയത്. നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരിയായ രീതിയില്‍ ശീതികരിക്കാത്ത ഭക്ഷ്യോത്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന്അധികൃതര്‍ ചൂണ്ടികാട്ടി. രാത്രികാലങ്ങളില്‍ ശീതികരണികള്‍ പ്രവര്‍ത്തിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button