ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപിയ്ക്കുന്ന കൊറോണ വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന് കഴിയുമെന്ന് ഭൂരിഭാഗം ജനങ്ങള്‍ക്കും വിശ്വാസം. ഐഎഎന്‍എസ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് മോദി സര്‍ക്കാറിനെ ജനങ്ങള്‍ വിശ്വസിയ്ക്കുന്നുവെന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ 93.5 ശതമാനം ജനങ്ങളും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നാണ് അഭിപ്രായ സര്‍വേയില്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റു ലോകരാഷ്ട്രങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിയ്്ക്കും മുമ്പെ ഇന്ത്യയിലത് നടപ്പിലാക്കി കഴിഞ്ഞിരുന്നു. അടച്ചുപൂട്ടലിന്റെ മുന്നോടിയായി ആദ്യം ജനതാ കര്‍ഫ്യൂവും പിന്നീട് മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്ക് ലോക് ഡൗണും പ്രഖ്യാപിച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ പിന്നീട് മെയ് 3 വരെ നീട്ടുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യ ദിനം 76.8 ശതമാനം ജനങ്ങളാണ് മോദി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നത്.
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 21 വരെ നടത്തിയ സര്‍വേയില്‍ ‘കൊറോണ വൈറസിനെ കേന്ദ്രസര്‍ക്കാര്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്ന പ്രസ്താവനയോടാണ് വോട്ടര്‍മാര്‍ അഭിപ്രായത്തിലൂടെ പ്രതികരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാര്‍ച്ച് 31ന് 79.4 ശതമാനം ആളുകള്‍ കേന്ദ്രസര്‍ക്കാരില്‍ വിശ്വസിക്കുന്നതായി രേഖപ്പെടുത്തിയപ്പോള്‍ ഏപ്രില്‍ 1ന് ഇത് 89.9 ശതമാനമായി ഉയര്‍ന്നെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ലോക്ഡൗണിനെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും മാതൃകയാക്കിരുന്നു. ലോകാരോഗ്യസംഘടനയും ഇന്ത്യയുടെ ലോക്ഡൗണിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു
Post Your Comments