
കാസര്‍കോട്: ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന 10 ടൺ പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചു. കോഴിക്കോട് മത്സ്യ മാർക്കറ്റിലേക്ക് വാഹനത്തിൽ കൊണ്ടു പോകവെ കാസര്‍കോട് ചെറുവത്തൂരിൽ വെച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് മീൻ പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മൊബൈൽ പരിശോധനാ വിഭാഗം ആണ് പഴകിയ മീന്‍ കണ്ടെത്തിയത്. പിടികൂടിയ പഴകിയ മീന്‍ നീലേശ്വരം മടിക്കൈയിലെ വളം സംസ്കരണ കേന്ദ്രത്തിലെത്തിച്ച് സംസ്കരിച്ചു.
Post Your Comments