ഇന്‍ഡോര്‍: കൊറോണ സംശയിക്കുന്ന ഒരാളടക്കം രണ്ട് നഴ്സുമാര്‍ മരിച്ചു . മരിച്ചവരില്‍ ഒരാള്‍ക്ക് കൊറോണയെന്ന് സംശയം : വിവരങ്ങള്‍ പുറത്തുവിടാതെ ആശുപത്രി അധികൃതര്‍ . ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജിലാണ് സംഭവം. ഈ ആശുപത്രിയിലെ രണ്ടു നഴ്സുമാരാണ് മരിച്ചത്. ഷമീം ഷേഖ്, പിങ്കി ഗുപ്ത എന്നീ നഴ്സുമാരാണ് മരണപ്പെട്ടത്. ഇതില്‍ ഷമീമിനാണ് കൊറോണ സംശയിക്കുന്നത്. അതേസമയം, ഷമീമിന്റെ ഫലം പുറത്തുവന്നിട്ടില്ല. രണ്ടാമത്തെ യാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Read Also : രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യത : മുന്നറിയിപ്പുമായി കേന്ദ്രം
ഷമീമിന്റെ പരിശോധനാ ഫലം ഇനിയും വരാനിരിക്കുന്നതേയുളളു എന്ന് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 1 മുതല്‍ 14 വരെ ഷമീം അവധിയിലായിരുന്നുവെന്നും ശ്വാസതടസ്സം നേരിട്ടതിനാല്‍ ചികിത്സക്കായി പ്രവേശിപ്പിച്ച ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയതെന്നും ആശുപത്രി മേധാവി ഡോ. പി.എസ്.ഠാക്കൂര്‍ പറഞ്ഞു. മരണ മടഞ്ഞ പിങ്കി ഗുപ്തക്ക് മുന്നേ തന്നെ ഹൃദയ സംബന്ധമായ അസുഖം ഉള്ള വ്യക്തി യായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു
Post Your Comments