കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഈവര്‍ഷം സംസ്ഥാനത്തു കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി.
ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് വയനാട് ജില്ല. ഈവര്‍ഷം രോഗം സ്ഥിരീകരിച്ച 19 പേരില്‍ 16 ഉം തിരുനെല്ലി പഞ്ചായത്തില്‍ നിന്നുള്ളവരാണ്. ഇതോടെ കുരങ്ങുപനിയുടെ ഹോട്ട് സ്പോട്ടായി തിരുനെല്ലി പഞ്ചായത്ത് മാറി. അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെ നാരാങ്ങാക്കുന്ന് കോളനി, ബേഗൂര്‍ കോളനി, മണ്ണുണ്ടി കോളനി എന്നിവിടങ്ങളിലുള്ള ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഏപ്രില്‍ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി ആണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ സാമ്പിള്‍ എടുക്കാത്തതിനാല്‍ രോഗം സ്ഥിരീകരികരിക്കാനാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
Post Your Comments