Latest NewsKeralaNews

കോവിഡ് 19: കൊല്ലം കുളത്തൂപ്പുഴയില്‍ സമൂഹവ്യാപന സാധ്യതയുണ്ടോ? ജില്ലാ കലക്ടറുടെ പ്രതികരണം

കൊല്ലം • കൊല്ലം കുളത്തൂപ്പുഴയില്‍ കോവിഡ് 19 പോസിറ്റീവായ ആളില്‍ നിന്ന് സമൂഹവ്യാപനത്തിനുള്ള സാധ്യത തള്ളി കൊല്ലം ജില്ലാ കലക്ടര്‍. കുളത്തൂപ്പുഴയിലെ കോവിഡ് രോഗി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 36 കണ്ടെത്തി കര്‍ശന ക്വാറന്റൈനിലാക്കിയെന്നും ജില്ലാ കലക്ടര്‍ അബ്ദുള്‍ നാസര്‍ പറഞ്ഞു.

നിലവില്‍ 36 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇയാള്‍ കൂടുതല്‍ ആള്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് എന്നാണ് നിഗമനം. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിലേക്ക് പോയി വന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അതേസമയം 13 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ പഞ്ചായത്തിലെ അതിര്‍ത്തികള്‍ സീല്‍ ചെയ്യുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമീപ പഞ്ചായത്തുകളായ തെന്മലയിലും ആര്യങ്കാവിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button